ക്ലിഫ് ഹൗസിലെ ഒരു കോടി രൂപയുടെ അറ്റകുറ്റപ്പണിക്ക് അനുമതി റദ്ദാക്കി; ഉത്തരവിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ ഒരു കോടി രൂപ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്താനുള്ള പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പിൻവലിച്ചു. ഉത്തരവ് പുറത്തിറക്കിയതിൽ മുഖ്യമന്ത്രി ഇന്നലെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. വിഷയം വിവാദമായതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലോ പുതിയ നിർമ്മാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. നിലവിൽ അത്യാവശ്യമായ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും മാത്രമേ നടത്താവൂ എന്നായിരുന്നു നിർദേശം.

2022 മുതൽ തയ്യാറാക്കിയ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായാണ് ഒരു കോടി രൂപയുടെ അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം യാതൊരു പ്രവൃത്തിയും നടത്തേണ്ടതില്ലെന്നും ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ മാത്രം മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.

ഈ നിർദേശം മറികടന്ന് ഒരു കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതി നൽകിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.

തുടർന്ന് അനുമതി റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടും പൊതുമരാമത്ത് വകുപ്പിന്റെ നടപടിയും ചർച്ചയായിരിക്കുകയാണ്.

Related news

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷവും രണ്ട് മാസവും തടവും പിഴയും

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് ആറ് വർഷവും രണ്ട്...

വിനോദയാത്രയ്ക്കിടെ ബസിൽ വീണ് പരിക്കേറ്റ യാത്രികന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിനോദയാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം...

എസ്ഐആർ: അഞ്ച് സംസ്ഥാനങ്ങളിലായി 2.29 കോടി വോട്ടർമാർ കുറഞ്ഞു

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക...

ശ്രീശങ്കരാചാര്യ സർവകലാശാലാ സമരം: വിദ്യാർഥികൾക്ക് പിന്തുണയുമായി മുൻ വി.സിമാരും പ്രോ വി.സിമാരും

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി മുൻ വൈസ്...

പുതിയ ബാർ ലൈസൻസ് വിവാദം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു

തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ്...