നിർമ്മാണത്തിലിരുന്ന വീട്ടിനുള്ളിൽ കവർച്ച; ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു

ചെത്തല്ലൂർ: പാലക്കാട് ചെത്തല്ലൂരിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരുകളിൽ സ്ഥാപിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു. തച്ചനാട്ടുകര കൊടക്കാട് നാലകത്തുംപ്പുറം കളരിക്കൽ സുധാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ നനയ്ക്കാനായി സുധാകരൻ വീട്ടിലെത്തിയപ്പോഴാണ് വയറുകൾ മുറിച്ചു നിലയിൽ കാണപ്പെട്ടത്. തെരുവുനായകളും മറ്റും കടക്കാതിരിക്കാൻ വേണ്ടി വീടിൻറെ മുൻവശത്ത് താൽക്കാലിക വാതിൽ നിർമ്മിച്ചിരുന്നു. ഇത് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. വയറിംഗ് ജോലികൾ പൂർത്തീകരിച്ച് സ്വിച്ചുകളും ലൈറ്റുകളും സ്ഥാപിക്കാനിരിക്കെയാണ് കവർച്ച നടന്നിട്ടുള്ളത്. വയറുകൾക്ക് മാത്രമായി ഒരു ലക്ഷത്തോളം രൂപ വില വരുമെന്നാണ് വീട്ടുടമ വിശദമാക്കുന്നത്.

Related news

ടാപ്പിങ് തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം; നെന്മാറ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം

പാലക്കാട്: കാണാതായ ടാപ്പിങ്ങ് തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

സൈനുൽ ആബിദ് വധക്കേസ്: 21 പ്രതികളെയും വെറുതെ വിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി

കാസര്‍കോട്: പ്രമാദമായ സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട്...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി...

രജനികാന്തിന്റെയും വിജയിന്റെയും ചിത്രങ്ങൾക്ക് ആവേശം പകർന്ന ഈണങ്ങൾ; പ്രശസ്ത സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ...