കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’

ഫഹദ് ഫാസിലിനെ നായകനാക്കി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ റിലീസ് ദിനത്തിൽ തന്നെ കുടുംബപ്രേക്ഷകരുടെ ശ്രദ്ധ നേടുന്നു. കേരളത്തിൽ ചിത്രത്തിന് മികച്ച ബുക്കിങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമാണ് ലഭിക്കുന്നത്.

കുട്ടികളുമായി തിയേറ്ററിലെത്തുന്ന മാതാപിതാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രസകരമായ മുഹൂർത്തങ്ങളും ഫാന്റസിയുടെ വിസ്മയക്കാഴ്ചകളുമാണ് ചിത്രത്തിന്റെ പ്രത്യേകത. കുട്ടികളെയും മനസ്സിൽ ഇന്നും കുട്ടിത്തം സൂക്ഷിക്കുന്ന മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് ആദ്യദിന പ്രതികരണങ്ങൾ.

നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർക്ക മീഡിയ വർക്ക്സിന്റെയും ഷോയിംഗ് ബിസിനസിന്റെയും ബാനറിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മാണം.

ഫഹദ് ഫാസിൽ പതിവ് അഭിനയശൈലിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബാലതാരം സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കാലഭൈരവയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്.എസ്. കാഞ്ചി സ്ക്രിപ്റ്റ് ഡെവലപ്‌മെന്റും ഹംസ അലി കോ-റൈറ്ററായും പ്രവർത്തിക്കുന്നു.

ബാലാജി സുബ്രഹ്മണ്യമാണ് ഛായാഗ്രഹണം. പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു. കേരളത്തിൽ ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

spot_img

Related news

തിയേറ്ററിൽ ചിരിയുടെ തിരമാല; ‘ധൂമകേതു’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷകർ ഏറ്റെടുത്ത ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ...

ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് തീയേറ്ററുകളിൽ

ബിജു മേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഫാമിലി എന്റർടൈനർ ‘അവറാച്ചൻ...

നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്; ഒക്ടോബർ രണ്ട് മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്

നിവിൻ പോളി നായകനായെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിൽ...

ഭാവതീവ്രമായ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച മഹാനടൻ മധുവിന് പിറന്നാൾ ആശംസകൾ

മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് 93-ാം പിറന്നാൾ. വിശേഷണങ്ങൾക്കതീതനായ അടിമുടി...

പൃഥ്വിരാജ്–രാഹുൽ സദാശിവൻ ചിത്രം ‘ഒടിയൻ’; പൂജാ ചടങ്ങുകൾ പൂർത്തിയായി

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്–മഞ്ജു വാര്യർ ചിത്രം ‘ഒടിയന്റെ’ പൂജാ...