ബന്ധുക്കളെ കണ്ടെത്താനായില്ല; കണ്ണൂരിൽ മധ്യവയസ്കന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ട് ഒന്നര മാസം

കണ്ണൂർ: മധ്യവയസ്കന്റെ മൃതദേഹം സംസ്കരിക്കാനാകാതെ ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ. ജൂലൈ ഏഴിന് ആയിക്കര ഹാർബറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹമാണ് ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

കായംകുളം സ്വദേശിയായ ബാബുവാണ് മരിച്ചതെന്നാണ് നാട്ടുകാരിൽനിന്ന് ലഭിച്ച വിവരം. എന്നാൽ കായംകുളത്ത് അന്വേഷണം നടത്തിയിട്ടും ബന്ധുക്കളെ കണ്ടെത്താനായില്ല. ആരും മൃതദേഹം ഏറ്റെടുക്കാൻ എത്താതായതോടെ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോർപ്പറേഷന് കത്ത് നൽകി.

സംസ്കരിക്കാൻ സ്ഥലമില്ലെന്നും മൃതദേഹം ദഹിപ്പിക്കാമെന്നും കോർപ്പറേഷൻ പൊലീസിനെ അറിയിച്ചു. എന്നാൽ അജ്ഞാത മൃതദേഹമായതിനാൽ ദഹിപ്പിക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു. ഇതോടെയാണ് മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നത്.

മോർച്ചറിയിൽനിന്ന് മൃതദേഹം മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ട്.

spot_img

Related news

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക...

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റും കോ-പൈലറ്റും മരിച്ചു

ഉത്തർപ്രദേശ്: കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു. കാൺപൂർ...

ഉമർ ഫൈസി സമസ്തയെ ചെളിവാരി എറിയുന്നു; രൂക്ഷ വിമർശനവുമായി നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഐഎം വേദിയിലെ വിവാദ പ്രസംഗത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ...

പൂപ്പാറയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ...

സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു....