പൂപ്പാറയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചു തേവർ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം.

രാവിലെ തോട്ടം ജോലിക്കായി എത്തിയതായിരുന്നു ഒച്ചു തേവർ. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. റാപ്പിഡ് റെസ്പോൺസ് ടീം തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു.

എന്നാൽ കനത്ത മൂടൽമഞ്ഞും മഴയും കാരണം കാട്ടാനക്കൂട്ടം അടുത്തെത്തിയത് ഒച്ചു തേവർ അറിഞ്ഞില്ലെന്നാണ് വിവരം. പിന്നാലെ ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ഇയാളെ കണ്ടെത്തിയത്.

വനംവകുപ്പിനെ വിവരമറിയിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി സംഘവും പരിശോധന നടത്തി. കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

spot_img

Related news

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക...

ബന്ധുക്കളെ കണ്ടെത്താനായില്ല; കണ്ണൂരിൽ മധ്യവയസ്കന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ട് ഒന്നര മാസം

കണ്ണൂർ: മധ്യവയസ്കന്റെ മൃതദേഹം സംസ്കരിക്കാനാകാതെ ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ....

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റും കോ-പൈലറ്റും മരിച്ചു

ഉത്തർപ്രദേശ്: കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു. കാൺപൂർ...

ഉമർ ഫൈസി സമസ്തയെ ചെളിവാരി എറിയുന്നു; രൂക്ഷ വിമർശനവുമായി നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഐഎം വേദിയിലെ വിവാദ പ്രസംഗത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ...

സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു....