തൊടുപുഴയില്‍ രാസലഹരിവേട്ട; ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

ഇടുക്കി: തൊടുപുഴ ഇടവെട്ടിയില്‍ രാസലഹരിയുമായി നേതാവുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ടി.എസ്. ഷിയാസ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.

ബുധനാഴ്‌ച രാവിലെയാണ് തൊടുപുഴ പൊലീസിന്റെ ലഹരിവേട്ട നടന്നത്. 18.18 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. ആഷിഖ്, നിഹാന്‍, ആര്‍ഷിദ് എന്നിവരാണ് ഷിയാസിന്റെ കൂടെ പിടിയിലായ മറ്റുള്ളവര്‍. ആര്‍ഷിദ് ഒരാഴ്ച മുന്‍പ് ലഹരിയുമായി പൊലീസിന്റെ പിടിയിലായിരുന്നു. എന്നാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. പിന്നാലെ ഇയാളെ പൊലീസ് നിരന്തരമായി നിരീക്ഷിച്ചുവരികയായിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഇടവെട്ടി ഭാഗത്ത് വച്ചിവര്‍ ലഹരി കൈമാറ്റം നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പരിശോധന നടത്തുകയും പിടിയിലാകുകയും ചെയ്തു.

spot_img

Related news

കൊല്ലത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെവിട്ടതിന് പിന്നാലെ ഭാര്യ മരിച്ചു

കൊല്ലം: ഭര്‍ത്താവിനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടതിന് പിന്നാലെ...

കഠിനംകുളത്ത് യൂബർ കാർ തട്ടിയെടുത്തു; പ്രതിക്കായി തിരച്ചിൽ ശക്തം

തിരുവനന്തപുരം: കഠിനംകുളത്ത് യൂബർ കാർ തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. ഡ്രൈവർ ചായ...

എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്‌സൺ; മായ രാഹുലിന് എൽഡിഎഫ് പിന്തുണ

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണയോടെയാണ്...

ചിമ്മിനി ഡാം തുറന്നു; കുറുമാലി പുഴയിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി

തൃശൂർ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമിൽ നിന്ന് കുറുമാലി പുഴയിലേക്ക്...