മടിവാള മലയാളി യുവതി പീഡനക്കേസ്: പ്രതി ഹൈനസ് കേരളത്തിൽ നിന്ന് പിടിയിൽ

ബെംഗളൂരു മടിവാളയിൽ മലയാളി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി ഹൈനസ് അറസ്റ്റിൽ. കേരളത്തിൽ നിന്നാണ് കർണാടക പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 48 മണിക്കൂറിനകം പ്രതിയെ പിടികൂടണമെന്ന ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി. അതേസമയം, പരാതി നൽകാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തുകയും ചെയ്ത മടിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു.

സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന ഇരുപതുകാരിയായ മലയാളി യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ഈ മാസം 12-നായിരുന്നു സംഭവം. അസുഖത്തെ തുടർന്ന് കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയത്ത് അവിടെയെത്തിയ പ്രതി ഹൈനസ്, സുഹൃത്തുക്കൾ പുറത്തുപോയ തക്കം നോക്കി മുറിയിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പെൺകുട്ടി മടിവാള സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണുണ്ടായത്. പരാതി സ്വീകരിക്കാനോ വൈദ്യപരിശോധന നടത്താനോ പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല, ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും പരാതിയുയർന്നു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ മടിവാള പോലീസ് കാലതാമസം വരുത്തിയത് വലിയ വിവാദമായതോടെ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ നേരിട്ട് ഇടപെട്ടു. ഡി.സി.പിയെ നേരിട്ട് വിളിച്ചുവരുത്തി ശാസിച്ച കമ്മീഷണർ, കേസ് മടിവാള സ്റ്റേഷനിൽ നിന്നും ആടുഗോഡി സ്റ്റേഷനിലേക്ക് മാറ്റാൻ ഉത്തരവിട്ടു. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആടുഗോഡി എ.സി.പിക്ക് അന്വേഷണ ചുമതല കൈമാറുകയായിരുന്നു.

വീഴ്ച വരുത്തിയ മടിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കമ്മീഷണറുടെ കർശന നിർദ്ദേശത്തിന് പിന്നാലെ കേരളത്തിലേക്ക് കടന്ന പ്രതിയെ 48 മണിക്കൂറിനകം തന്നെ കർണാടക പോലീസ് സംഘം വലയിലാക്കുകയായിരുന്നു.

spot_img

Related news

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര: ഗതാഗതമന്ത്രി സി.പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ്...

തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ‘പഞ്ചായത്ത് ഉണ്ണി’ വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച...

കൊടകരയിൽ പാഴ്സൽ ലോറിയുടെ മറവിൽ കടത്തിയ വൻ രാസലഹരി ശേഖരം പിടികൂടി

തൃശ്ശൂർ കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ കടത്താൻ ശ്രമിച്ച വൻ രാസലഹരി...

പന്ത്രണ്ടുകാരന് കുറുനരിയുടെ കടിയേറ്റു; ജനവാസ മേഖലയിൽ പകൽസമയത്തുണ്ടായ ആക്രമണം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി

കോഴിക്കോട് ചെറുവാടിയിൽ പന്ത്രണ്ടുകാരന് കുറുനരിയുടെ കടിയേറ്റ് സാരമായി പരിക്കേറ്റു. കീഴുപറമ്പ് സ്വദേശി...

തൃശൂർ നഗരത്തിൽ ആനയിടഞ്ഞു; ജനവാസമേഖലയിൽ വൻ പരിഭ്രാന്തി

തൃശൂർ നഗരത്തിൽ ആനയിടഞ്ഞ് വൻ നാശനഷ്ടം. ടൗൺഹാളിന് മുന്നിൽ പരിഭ്രാന്തി പരത്തി...