ക്രിക്കറ്റ് കളിയെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു, രണ്ടുപേർക്കെതിരെ കേസ്

രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപം നിൽക്കുകയായിരുന്നു സുരേഷിനെ പ്രതിയായ കിരൺ പിച്ചാത്തി കൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അഖിലേഷ് ഇതിന് കൂട്ടുനിന്നതായും പോലീസ് വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട സുരേഷിന്റെ മകൻ സുഭാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബദിയടുക്ക പോലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കാസർകോട്: ബദിയടുക്കയിൽ ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. കുഡ്‌ലു ബദ്രുവിലെ കൊറഗയുടെ മകൻ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. മകനുമായുണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കുംബഡാജെ സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട സുരേഷ്.

കഴിഞ്ഞ ദിവസം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. കളിക്കിടെ സുരേഷിന്റെ മകനുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഈ വൈരാഗ്യമാണ് ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.

രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപം നിൽക്കുകയായിരുന്നു സുരേഷിനെ പ്രതിയായ കിരൺ പിച്ചാത്തി കൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അഖിലേഷ് ഇതിന് കൂട്ടുനിന്നതായും പോലീസ് വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട സുരേഷിന്റെ മകൻ സുഭാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബദിയടുക്ക പോലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

spot_img

Related news

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് മരണം; വയനാട്ടിൽ കെഎസ്ആർടിസി ബസിടിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. വയനാട് പഴയ...

പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: അവധി ആഘോഷിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിഞ്ഞ്...

സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ക്യാബിനറ്റ്; മന്ത്രിമാരുടെ ഓഫീസുകൾ സജ്ജം

പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസുകൾ സർവ്വസജ്ജമായി....

സെൻട്രൽ സ്റ്റേഡിയം ഇളകിമറിഞ്ഞു! വിവിഐപി നിരയിലേക്ക് ഇരച്ചുകയറി പ്രവർത്തകർ; നേതാക്കൾക്കും എംഎൽഎമാർക്കും ഇരിപ്പിടമില്ല!

പതിറ്റാണ്ടിന് ശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിൽ തലസ്ഥാന നഗരി. തിരുവനന്തപുരം...