മദ്യപാനം കാരണം കരൾ രോഗമെന്ന് പറഞ്ഞ് ഇൻഷുറൻസ് നിഷേധിച്ചു; ഒടുവിൽ കമ്പനിക്ക് അഞ്ചര ലക്ഷത്തിന്റെ പണി കൊടുത്ത് ഉപഭോക്തൃ കമ്മീഷൻ!

കരൾ രോഗ ചികിത്സയ്ക്ക് ഇൻഷുറൻസ് തുക നിഷേധിച്ച കമ്പനിക്ക് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ കനത്ത തിരിച്ചടി. താനാളൂർ സ്വദേശി നൽകിയ പരാതിയിൽ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി അഞ്ച് ലക്ഷത്തി മുപ്പത്തയ്യായിരം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. രോഗകാരണം അമിത മദ്യപാനമാണെന്ന് കാണിച്ച് ഇൻഷുറൻസ് തുക നിഷേധിച്ച കമ്പനിയുടെ വാദം കമ്മീഷൻ തള്ളി.

താനാളൂർ സ്വദേശിയായ പരാതിക്കാരൻ ആലുവ രാജഗിരി ആശുപത്രിയിൽ നടത്തിയ കരൾ സംബന്ധമായ ചികിത്സയ്ക്ക് പതിനഞ്ച് ലക്ഷത്തിലധികം രൂപ ചെലവായിരുന്നു. തുടർന്ന് തന്റെ പേരിലുള്ള രണ്ട് ഇൻഷുറൻസ് പോളിസികൾ മുൻനിർത്തി തുകയ്ക്കായി അപേക്ഷിച്ചെങ്കിലും കമ്പനി ഇത് നിരസിക്കുകയായിരുന്നു. അമിതമായ ആൽക്കഹോൾ ഉപയോഗമാണ് രോഗകാരണമെന്നും, വ്യവസ്ഥകൾ പ്രകാരം തുക നൽകാനാകില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. ഇതിനെതിരെയാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്.

കേസിലെ രേഖകൾ വിശദമായി പരിശോധിച്ച കമ്മീഷൻ, രോഗത്തിന് കാരണം മദ്യപാനമല്ലെന്ന് ചികിത്സിച്ച ഡോക്ടർ വ്യക്തമായി സാക്ഷ്യപ്പെടുത്തിയത് ചൂണ്ടിക്കാട്ടി. ഡോക്ടറുടെ സാക്ഷ്യപത്രം നിലനിൽക്കെ ഇൻഷുറൻസ് നിഷേധിച്ചത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി.

തുടർന്ന് ഇൻഷുറൻസ് തുകയായി അഞ്ച് ലക്ഷം രൂപയും, സേവനത്തിലെ വീഴ്ചയ്ക്ക് ഇരുപത്തി അയ്യായിരം രൂപയും, കോടതിച്ചെലവായി പതിനായിരം രൂപയും ഉൾപ്പെടെ 5,35,000 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ ഉത്തരവിടുകയായിരുന്നു. നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ സഹിതം നൽകേണ്ടി വരും. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റേതാണ് ഈ സുപ്രധാന ഉത്തരവ്.

spot_img

Related news

കോഴിക്കോട്ട് 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട് മുക്കത്ത് പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍...

പഠിത്തത്തിലും ‘മിന്നൽ മുരളി’ താരം; സിനിമാ തിരക്കുകൾക്കിടയിലും SSLC പരീക്ഷയിൽ ഫുൾ എ പ്ലസുമായി വസിഷ്ഠ്!

സിനിമയിൽ മാത്രമല്ല പഠിത്തത്തിലും താൻ മിന്നും താരമാണെന്ന് തെളിയിച്ചിരിക്കുകയാണ് 'മിന്നൽ മുരളി'...

പാചകവാതക വിലക്കയറ്റത്തിൽ പൊള്ളി ഹോട്ടൽ മേഖല; ജൂൺ ഒന്നിനകം പരിഹാരമില്ലെങ്കിൽ പാർലമെന്റ് മാർച്ചിലേക്ക്

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധിക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ജൂൺ ഒന്ന്...

റാപ്പർ വേടന് കനത്ത തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ലാബ് പരിശോധനാ ഫലം!

പുലിപ്പല്ല് കൈവശം വെച്ച കേസിൽ പ്രമുഖ റാപ്പർ വേടന് കനത്ത തിരിച്ചടി....

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് ഗുരുതരം

കൊല്ലം ചടയമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക്...