നാട്ടിൽ നിന്ന് ലഹരിയുമായി മടക്കം; കാളികാവിൽ 4.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: കാളികാവിൽ വില്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർശിദാബാദ് സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. നിലമ്പൂർ ഡിവൈഎസ്പി വി.വി ലതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 മണിയോടെ പുറ്റമണ്ണ ആമപൊയിലിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. അവധിക്കായി നാട്ടിൽ പോകുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെത്തിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരും. 

Related news

ഏഴിലംപാല പൂത്തതോടെ ചിത്രശലഭങ്ങളുടെ വർണവിസ്മയം; മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസിൽ ശലഭവിരുന്ന്

മലപ്പുറം: ഏഴിലംപാല പൂത്തതോടെ നൂറുകണക്കിന് ചിത്രശലഭങ്ങളുടെ വർണവിസ്മയത്തിൽ മനംകവരുകയാണ് മമ്പാട് എം.ഇ.എസ്...

ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി സൈബർ തട്ടിപ്പ്; 18കാരൻ പിടിയിൽ, നിരവധി വിദ്യാർത്ഥികൾ കുരുക്കിൽ

മലപ്പുറം ചങ്ങരംകുളത്ത് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന്...

ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ മലപ്പുറത്ത് മറ്റൊരു യുവാവിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ മറ്റൊരു പതിനെട്ടുകാരനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ...