‘അന്‍വറിനെ തല്‍ക്കാലം തള്ളുകയും കൊള്ളുകയും വേണ്ട’; മുന്നണി പ്രവേശനത്തില്‍ തീരുമാനം തിടുക്കത്തില്‍ വേണ്ടെന്ന് യുഡിഎഫ്‌

പി.വി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം തേടും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പിന്തുണ സ്വീകരിക്കുന്നതില്‍ തീരുമാനം എടുക്കും.

അന്‍വറിനെ തല്‍ക്കാലം തള്ളുകയും കൊള്ളുകയും വേണ്ട. അന്‍വര്‍ വിഷയം യു.ഡി.എഫ് യോഗത്തിലും, കെ.പി.സി.സിയുടെ യോഗങ്ങളിലും ചര്‍ച്ച ചെയ്യും. മലപ്പുറം ഡി.സി.സിയുമായും കൂടിയാലോചന നടത്താനാണ് യുഡിഎഫ് തീരുമാനം.

അതേസമയം, നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒന്നേകാല്‍ വര്‍ഷത്തോളം ബാക്കി ഉള്ളതിനാല്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. പി.വി അന്‍വറിന്റെ രാജി സ്പീക്കര്‍ അംഗീകരിച്ചതോടെ ഇക്കാര്യം വ്യക്തമാക്കി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്ന കാര്യം സ്പീക്കര്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. അന്തിമതീരുമാനം എടുക്കുക തിരഞ്ഞെടുപ്പ് കമ്മീഷനാണ്.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയ അന്‍വര്‍, ഉഇഇ പ്രസിഡന്റ് വി എസ് ജോയിയെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസും മുന്നണിയും ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. സിപി എംഎമ്മിന്റെ പ്രതികരണം പി വി അന്‍വര്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നായിരുന്നു.

നിയമസഭാ മന്ദിരത്തില്‍ നേരിട്ടെത്തിയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പി വി അന്‍വര്‍ രാജിക്കത്ത് കൈമാറിയത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനത്തിന് മുന്നോടിയായി മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് രാജിയെന്ന് പി.വി അന്‍വര്‍ പറഞ്ഞു.

spot_img

Related news

ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി....

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് കോടതി

നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്...

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...

ലൈംഗിക അധിക്ഷേപ കേസ്: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി...

രാത്രി വനമേഖലയിലൂടെയുള്ള അനാവശ്യ യാത്ര ഒഴിവാക്കണം, ടൂറിസ്റ്റുകള്‍ വന്യജീവികളെ പ്രകോപിപ്പക്കരുത്; മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക...