ടൂറിസ്റ്റ് ബസ് പോസ്റ്റില്‍ ഇടിച്ചു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

എരമംഗലം: വെളിയംങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്സാം ഹയര്‍സെക്കന്‍ഡറി മദ്രസയിലെ വിദ്യാര്‍ഥിനി ഹിബയാണ് മരിച്ചത്. ഫിദല്‍ ഹന്ന എന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്കേറ്റു. പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം.

മദ്രസയില്‍ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥി സംഘത്തിന്റെ ബസ് വെളിയംങ്കോട് അങ്ങാടിക്കു സമീപം പുതിയ എന്‍എച്ച് 66 റോഡിന്റെ മേല്‍പ്പാലത്തിന്റെ വശത്തുള്ള പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍.

spot_img

Related news

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; സൗന്ദര്യം കുറവെന്ന പേരില്‍ ഭര്‍തൃവീട്ടില്‍ മാനസിക പീഡനം നേരിട്ടെന്ന് കുടുംബം

മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത...

ഭക്ഷ്യ വിഷബാധ; അങ്കണവാടി കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും

ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂര്‍ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം....

മഞ്ചേരിയില്‍ 3മാസം പ്രായമായ കുഞ്ഞ് ബക്കറ്റില്‍ മരിച്ച നിലയില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച...