ഇനി ഡാറ്റ ഇല്ലാതെ എസ്എംഎസിനും വോയിസ് കോളുകള്‍ക്കും മാത്രം റീചാര്‍ജ്

ഇനി മുതല്‍ വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും മാത്രമായുള്ള പ്രത്യേക റീചാര്‍ജ് പ്ലാനുകള്‍ ടെലികോം കമ്പനികള്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ട്രായ് നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങള്‍.

ട്രായ് നടത്തിയ സര്‍വേയില്‍ രാജ്യത്ത് 15 കോടിയിലധികം ആളുകള്‍ ഇപ്പോഴും 2G കണക്ഷന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവര്‍ക്ക് ഇന്റര്‍നെറ്റ് ആവശ്യമില്ലെങ്കിലും നിലവിലുള്ള പ്ലാനുകളില്‍ ഡാറ്റയും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിന്റെ പണം നല്‍കേണ്ടി വരുന്നു.
ഈ സാഹചര്യം പരിഹരിക്കുന്നതിനും ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായാണ് ട്രായ് ഈ തീരുമാനം എടുത്തത്. ഇതിനായി വോയിസ്, എസ്.എം.എസ്. സേവനത്തിനുമാത്രമായി ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും പുറത്തിറക്കണമെന്ന നിര്‍ദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് ഉത്തരവിറക്കിയത്.

ഈ മാറ്റം ഇന്റര്‍നെറ്റ് അധികം ഉപയോഗിക്കാത്ത ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഒരു സിം കാര്‍ഡ് വോയ്‌സ് കോളുകള്‍ക്കും മറ്റൊന്ന് ഡാറ്റയ്ക്കുമായി ഉപയോഗിക്കുന്നവര്‍ക്കും വലിയ ആശ്വാസമാകും. കാരണം ഇനി അവര്‍ക്ക് ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം നല്‍കേണ്ടി വരില്ല. ഇന്റര്‍നെറ്റ് അധികം ഉപയോഗിക്കാത്ത പ്രായമായവര്‍ക്കും, ഇന്റര്‍നെറ്റ് സൗകര്യം പരിമിതമായ പ്രദേശങ്ങളിലോ ഇത്തരം റീചാര്‍ജ് പ്ലാനുകളാണ് നല്ലതെന്നാണ് ട്രായ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും മാത്രമായുള്ള പ്രത്യേക റീചാര്‍ജ് പ്ലാനുകള്‍ക്ക് പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉണ്ടായിരിക്കും അതോടൊപ്പം പത്തു രൂപയുടെ ഗുണിതങ്ങള്‍ ടോപ്പപ്പിനായി വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

spot_img

Related news

ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’; ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം…

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ? എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ...

15 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഡെൻമാർക്ക് സർക്കാർ 

15 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ...

ടെലികോം താരിഫ് നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചേക്കും; മൗനം വെടിയാതെ ജിയോ, എയര്‍ടെല്‍, വി

ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ അടുത്ത നിരക്ക് വര്‍ധനയ്‌ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്....

യൂട്യൂബിൽ ‘മാജിക്’; എഐ സൂപ്പർ റെസല്യൂഷൻ ഫീച്ചർ അവതരിപ്പിച്ചു

അടുത്തകാലത്തായി യൂട്യൂബ് നിരവധി എഐയിൽ പ്രവർത്തിക്കുന്ന സവിശേഷതകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കമ്പനി...

ഇന്ന് മുതല്‍ ‘ആധാര്‍’ എഡിറ്റ് ഈസി; പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന്...