സ്മാർട്ട്ഫോൺ വിപണിയിൽ ‘കോളൊടിഞ്ഞു’; ഫെസ്റ്റിവൽ സീസണിലും സ്തംഭനാവസ്ഥ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഫെസ്റ്റിവൽ സീസണിന് ശേഷം കയറ്റുമതി ഏഴ് ശതമാനം കുറഞ്ഞ് 34.5 ദശലക്ഷം യുണിറ്റിലെത്തി. ഉപഭോക്താവിന് താങ്ങാവുന്നതിലധികം വില വർധിക്കുകയും, പിന്നീട് ഡിമാൻഡ് ഇടിയുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഫെസ്റ്റിവൽ സീസൺ വരുന്നതോടെ വിപണി തിരികെ പിടിക്കാമെന്ന് കരുതിയെങ്കിലും ഇതേ സമയത്ത് തന്നെയാണ് കൂടുതൽ ഇടിവ് ഉണ്ടായതും.

മെമ്മറി വിലയിലുണ്ടായ വർധനവും, മൂല്യ തകർച്ചയുമാണ് സ്മാർട്ട്ഫോണിന്റെ വില വർധിപ്പിക്കാൻ ബ്രാൻഡുകളെ പ്രേരിപ്പിച്ചത്. 2025 ന്റെ അവസാനത്തോടെ കയറ്റുമതിയിൽ വലിയ ഇടിവ് ആണ് ഉണ്ടായത്. മിഡ് റേഞ്ച്, എൻട്രി ലെവൽ മോഡലുകളെയാണ് ഇത് കൂടുതലായി ബാധിച്ചത് ഇത് തന്നെയാണ് ഡിമാൻഡ് കുറയാനുള്ള കാരണവും. ചില ബ്രാൻഡുകൾ മികച്ച പ്രകടനം വിപണിയിൽ കാഴ്ചവെച്ചെങ്കിലും മാറ്റ് ബ്രാൻഡുകൾക്ക് വിപണിയിൽ പിടിച്ചുനിൽക്കാനായില്ല.

വിവോ, ഓപ്പോ എന്നിവ മാത്രമാണ് ഡബിൾ ഡിജിറ്റ് വാർഷിക വളർച്ച രേഖപ്പെടുത്തിയ പ്രധാന ബ്രാൻഡുകൾ. മറ്റ് ബ്രാൻഡുകളുടെ ഡിമാൻഡിലുമുണ്ടായ ഇടിവും വിലയിലുണ്ടായ മാറ്റങ്ങളും സാംസങ്ങ്, ഷവോമി, റിയൽമി എന്നിവയുടെ വിൽപ്പന കുറയാൻ കാരണമായി. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഈ വർഷവും ഇടിവുണ്ടായേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉയർന്ന വിലയും, ഹാർഡ്‌വെയർ ഫീച്ചറിൽ മാറ്റം ഇല്ലാത്തതും ആളുകളെ പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 ന്റെ പകുതിയിൽ സീസണൽ ഘടകങ്ങളും, പോളിസി സപ്പോർട്ടുകളും വരുന്നതോടെ മാറ്റമുണ്ടായേക്കാം. എന്നാലിത് മൊത്തത്തിലുള്ള വളർച്ചയെ അനുകൂലമായി ബാധിക്കുമെന്നതിൽ ഉറപ്പില്ലെന്നും ടെക് വിദഗ്ധർ വ്യക്തമാക്കുന്നു.

spot_img

Related news

സ്മാർട്ട്ഫോൺ വിപണി തൂത്തുവാരി ആപ്പിൾ; ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന ഫോണായി ഐഫോൺ 17

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ തേരോട്ടം തുടരുന്നു. 2026-ന്റെ ആദ്യപാദത്തിൽ ലോകത്ത്...

ഇനി റീചാർജ് ചെയ്യാൻ വാട്ട്സ്ആപ്പ് മതി! പുതിയ ഫീച്ചറുമായി മെറ്റ; ഫോൺ പേയ്ക്കും ഗൂഗിൾ പേയ്ക്കും കടുത്ത വെല്ലുവിളി

ന്യൂഡൽഹി: ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കായി വിപ്ലവകരമായ മാറ്റവുമായി മെറ്റ....

സ്മാർട്ട്ഫോൺ വില ഇനി ‘ഔട്ട് ഓഫ് റീച്ച്’; 15% വർധനയ്ക്ക് സാധ്യത, ഫീച്ചറുകൾ കുറഞ്ഞേക്കുമെന്നും മുന്നറിയിപ്പ്!

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടിയായി വിപണിയിൽ വിലവർധനയ്ക്ക് സാധ്യത. മെമ്മറി...

വാട്‌സ്ആപ്പ് വെബിൽ വമ്പൻ മാറ്റം: ഇനി ചാറ്റുകൾ ഇഷ്ടാനുസരണം നിറം മാറും!

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അവരുടെ വെബ് പതിപ്പിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു....

20 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജിമെയിൽ അഡ്രസ് മാറ്റാൻ ഇനി പുതിയ അക്കൗണ്ട് വേണ്ട!

വർഷങ്ങൾക്ക് മുൻപ് കൗതുകത്തിന് തുടങ്ങിയ ജിമെയിൽ ഐഡികൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ...