തൊപ്പിക്ക് താല്‍ക്കാലിക ആശ്വാസം; രാസ ലഹരി കേസില്‍ തല്‍ക്കാലം തൊപ്പിയെ പ്രതിചേര്‍ക്കില്ല

കൊച്ചി: യൂട്യൂബര്‍ തൊപ്പിക്ക് താല്‍ക്കാലിക ആശ്വാസം. എറണാകുളം തമ്മനത്തെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രാസ ലഹരി പിടിച്ച കേസില്‍ തൊപ്പിയെ തല്‍ക്കാലം പ്രതിചേര്‍ക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തൊപ്പി നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തീര്‍പ്പാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

അടുത്ത ദിവസം തൊപ്പിയെ കേസുമായി ബന്ധപ്പെട്ട് വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തന്റെ െ്രെഡവര്‍ ലഹരി കേസില്‍ അറസ്റ്റില്‍ ആയതിന് പിന്നാലെയാണ് തൊപ്പി എന്ന നിഹാദ് മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്തുനിന്ന് നവംബര്‍ 28ന് ആണ് ന്യൂ ജനറേഷന്‍ രാസലഹരിയായ എംഡിഎംഎ പിടികൂടിയത്.

spot_img

Related news

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...