ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു, ജാതിയും വര്‍ഗീയതയും ആയുധമാക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് സംസ്ഥാനം. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി.

അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ജാതിയേയും വര്‍ഗ്ഗീയതയേയും ചിലര്‍ ആയുധമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ പ്രദേശങ്ങള്‍ക്കും ഭരണനിര്‍വഹണത്തില്‍ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും വിഭവങ്ങളുടെ മേല്‍ തുല്യ അവകാശം ഉറപ്പുവരുത്താതെ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും കേന്ദ്ര അവഗണന പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

spot_img

Related news

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...

ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി....

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് കോടതി

നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്...

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...