കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 മറ്റ് രണ്ട് സംസ്ഥാനങ്ങളിലും കണ്ടെത്തി

കേരളത്തിന് പിന്നാലെ കൊവിഡിന്റെ പുതിയ വകഭേദമായ ജെ.എന്‍ 1ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയിലെ ചലച്ചിത്ര മേളയ്ക്ക് ശേഷമുള്ള പരിശോധനയില്‍ 18 പുതിയ കേസുകള്‍ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്രയില്‍ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് ജെ.എന്‍1 സ്ഥിരീകരിച്ചത്.

ആര്‍ടിപിസിആര്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനെത്തുടര്‍ന്നാണ് ഗോവയിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചത്.നിലവില്‍ മഹാരാഷ്ട്രയില്‍ 24 ആക്ടീവ് കേസുകളാണുള്ളത്. ഇതില്‍ ഒന്‍പത് എണ്ണം ഇന്നലെയാണ് കണ്ടെത്തിയത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. തുടര്‍ന്ന് കര്‍ണാടകയില്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി.

രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88 ശതമാനവും നിലവില്‍ കേരളത്തിലാണ്. നിലവില്‍ രാജ്യത്ത് 1970 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്.

spot_img

Related news

വയനാട് പുനരധിവാസം മന്ദഗതിയിൽ; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വയനാട് ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ മന്ദഗതിയിലായെന്ന് ആരോപിച്ച് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ...

ശബരിമലയിൽ വ്യാജ മിൽമ നെയ്യ് വിതരണം; ദേവസ്വം ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ നീക്കം

ശബരിമലയിൽ മിൽമയുടെ പേരിൽ നിലവാരമില്ലാത്ത നെയ്യ് എത്തിച്ച സംഭവത്തിൽ ദേവസ്വം ജീവനക്കാരുടെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന്...

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68-കാരന് ദാരുണാന്ത്യം; പാലോട് റോഡിലും കാട്ടുപോത്തുകളുടെ സാന്നിധ്യം

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68-കാരൻ മരിച്ചു. കുളത്തൂപ്പുഴ ബീമാ മൻസിലിൽ...

വയനാട് ദുരന്തത്തിന് രണ്ട് വർഷം: ഉണങ്ങാത്ത മുറിവുകളും ബാക്കിവന്ന കണ്ണീർത്തുള്ളികളും

2024 ജൂലൈ 30-ന് കേരളത്തെ ഞെട്ടിച്ചുകൊണ്ട് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,...