ഓണകിറ്റ് കിട്ടാത്തത് 90,822 പേര്‍ക്ക്; ഇനി വിതരണം നാളെ മുതല്‍

സംസ്ഥാനത്തു സൗജന്യ ഓണക്കിറ്റ് വാങ്ങാന്‍ ബാക്കിയുള്ളത് 90,822 മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍. ഇതില്‍ 33,399 പേര്‍ കോട്ടയം ജില്ലയിലാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു കാരണം വിതരണത്തിന് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതു തിങ്കളാഴ്ച വൈകിട്ടാണ്. അതിനാല്‍ 1210 പേര്‍ക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ.

വയനാട് ജില്ലയില്‍ 7,000 പേരും ഇടുക്കിയില്‍ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളില്‍ 2,000– 4,000 വരെ പേര്‍ വാങ്ങാനുണ്ട്. കിറ്റ് വിതരണം ഇനി റേഷന്‍ കടകള്‍ തുറക്കുന്ന നാളെ ആരംഭിക്കും. 3 മാസം തുടര്‍ച്ചയായി റേഷന്‍ വിഹിതം വാങ്ങാത്ത ആറായിരത്തിലേറെ മഞ്ഞ കാര്‍ഡ് ഉടമകളെ കഴിഞ്ഞ ജൂലൈയില്‍ മറ്റു വിഭാഗത്തിലേക്കു മാറ്റിയിരുന്നു. കിറ്റ് വിതരണത്തിന് നിശ്ചിത സമയം തീരുമാനിച്ച് അതിനു ശേഷവും വാങ്ങാത്തവരുടെ കാര്യത്തില്‍ ഇത്തരം നടപടികള്‍ വേണമോയെന്നതു പരിഗണിച്ചേക്കും.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...