അങ്കമാലി അത്താണിയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു

അങ്കമാലി അത്താണി ദേശീയപാതയില്‍ പിക്കപ്പ് വാനിടിച്ച് കാല്‍നട !യാത്രികരായ രണ്ടു സ്ത്രീകള്‍ മരിച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശികളായ തൈവളപ്പില്‍ വീട്ടില്‍ ഷീബ സതീശന്‍ (50), വല്ലത്തുകാരന്‍ വീട്ടില്‍ മറിയാമ്മ (52) എന്നിവരാണ് മരിച്ചത്.

അത്താണി കാംകോ കമ്പനിയിലെ കാന്റീന്‍ തൊഴിലാളികളാണ് രണ്ടുപേരും. കാംകോക്ക് സമീപമുള്ള യുടേണില്‍ തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.

കമ്പനിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടില്‍ നിന്ന് കാല്‍ നടയായി പോകുമ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്ന് മെഡിസിനുമായി എറണാകുളത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. അങ്കമാലി അഗ്‌നി രക്ഷസേനയെത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

spot_img

Related news

ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി....

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് കോടതി

നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്...

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...

ലൈംഗിക അധിക്ഷേപ കേസ്: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി...

രാത്രി വനമേഖലയിലൂടെയുള്ള അനാവശ്യ യാത്ര ഒഴിവാക്കണം, ടൂറിസ്റ്റുകള്‍ വന്യജീവികളെ പ്രകോപിപ്പക്കരുത്; മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക...