തിരുവനന്തപുരം:കണ്ണൂര്‍ അതിവേഗ ട്രെയിനായി വിശേഷിപ്പിക്കുന്ന വന്ദേ ഭാരത് തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കാണ് തിങ്കളാഴ്ച്ച രാവിലെ പത്തേമുക്കാലോടെഎത്തിയത്. രാവിലെ 5.10 ന് അനന്തപുരിയില്‍ നിന്ന് ആരംഭിച്ചതാണ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം. ട്രെയിനിന് ബി.ജെ.പി പ്രവര്‍ത്തകരും തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സും സ്വീകരണം നല്‍കി. ട്രെയിന്‍ വരുന്നതിന്റെ ഭാഗമായി തിരൂരില്‍ ഉന്നത ഉദ്യാഗസ്ഥര്‍ ഉള്‍പ്പടെ എത്തിയിരുന്നു.മൂന്നു മിനുറ്റാണ് ട്രെയിന്‍ തിരൂരില്‍ നിന്നത്.സര്‍വ്വീസ് ആരംഭിച്ചാല്‍ 30 സെക്കന്റാകും തിരുരിലെ സ്റ്റോപ്പിങ് ടൈമെന്നാണ് സൂചന.മലപ്പുറത്തിന് കേന്ദ്രം നല്‍കിയ പെരുന്നാള്‍ സമ്മാനമാണ് തിരൂരിലെ സ്റ്റോപ്പെന്ന് സ്വീകരണ ശേഷം ബി.ജെ.പി പാലക്കാട് മേഖലാ പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.തിരൂരിലെ സ്റ്റോപ്പ് ആഹ്ലാദകരമാണെന്ന് തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി പി.എ ബാവ പറഞ്ഞു. ട്രെയിനിന്റെ സമയ ചാര്‍ട്ടോ ടിക്കറ്റ് നിരക്കോ ഇതുവരെ അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല.ഇന്ന് രാത്രിയോടെ ടൈം ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന.തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന വിധമാണ് ടൈം ഷെഡ്യൂള്‍ തയ്യാറാകുന്നതെന്ന് അധികൃതര്‍ അറിയിക്കുന്നു.