മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് തൂങ്ങിമരിച്ചു

പാലക്കാട്: വിത്തനശ്ശേരിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് തൂങ്ങിമരിച്ചു .നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.

ബാലകൃഷ്ണന്റെ ഭാര്യ ആറ് വര്‍ഷം മുമ്പാണ് മരിച്ചത്. മകന്റെ ഭാര്യയും മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. രാവിലെ വീട്ടിലെത്തിയ ബന്ധുക്കള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . നെന്മാറ പൊലീസ് തുടരന്വേഷണം നടത്തും.

39 വയസുളള മുകുന്ദന്‍ വര്‍ഷങ്ങളായി കടുത്ത പ്രമേഹ രോ?ഗിയാണ് . പ്രമേഹം മൂര്‍ച്ഛിച്ച് കാല്‍ മുറിക്കേണ്ട അവസ്ഥയും വന്നു. ഇടക്കിടക്ക് ബോധക്ഷയം ഉണ്ടാകുന്ന പ്രശ്‌നവും ഉണ്ടായിരുന്നു . മുകുന്ദന്റെ ചികില്‍സയും പരിചരണവും എല്ലാം അച്ഛന്‍ ബാലകൃഷ്ണന്‍ ആയിരുന്നു. മകന്റെ രോ?ഗാവസ്ഥ ?ഗുരുതരമാകുന്നതിഷ ബാലകൃഷ്ണന്‍ കടുത്ത വിഷമത്തിലായിരുന്നു . ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

spot_img

Related news

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; സൗന്ദര്യം കുറവെന്ന പേരില്‍ ഭര്‍തൃവീട്ടില്‍ മാനസിക പീഡനം നേരിട്ടെന്ന് കുടുംബം

മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത...

ഭക്ഷ്യ വിഷബാധ; അങ്കണവാടി കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും

ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂര്‍ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം....

മഞ്ചേരിയില്‍ 3മാസം പ്രായമായ കുഞ്ഞ് ബക്കറ്റില്‍ മരിച്ച നിലയില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച...