ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ കുറവെന്ന് കണ്ടെത്തല്‍


തിരുവനന്തപുരം: ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി കുറവുണ്ടായെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. ഒന്നാം ക്ലാസില്‍ 45573 കുട്ടികളുടെ കുറവാണ് ഉണ്ടായത്. സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒരുപോലെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ആകെ പ്രവേശനം നേടിയത് 348741 കുട്ടികളാണ്. ഇത്തവണ 303168 പേര്‍ മാത്രമാണ് മുഴുവന്‍ സ്‌കൂളുകളിലുമായി പ്രവേശനം നേടിയത്. സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 37522 കുട്ടികളുടെ കുറവുണ്ട്. രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 119970 കുട്ടികള്‍ വര്‍ധിച്ചു. അധ്യയന വര്‍ഷം ആരംഭിച്ച് ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ ഹാജര്‍ നില അടിസ്ഥാനമാക്കിയുള്ളതാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. വിദ്യാഭ്യാസ മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ച കണക്കാണിത്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...