ലാന്റിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

ലാന്റിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയില്‍ പെട്ടുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച മുംബൈയില്‍ നിന്ന് പശ്ചിമബംഗാളിലെ ദുര്‍ഗാപൂറിലേക്കു പോയ സ്‌പൈസ് ജെറ്റ് ബോയിങ് ബി737 വിമാനത്തിലെ യാത്രികര്‍ക്കാണ് പരിക്ക്. 14 യാത്രികര്‍ക്കും 3 ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്.

വലിയ കുലുക്കത്തെ തുടര്‍ന്ന് തല ഇടിച്ചുമുറിഞ്ഞതിനെ തുടര്‍ന്ന് നിരവധി യാത്രികര്‍ക്ക് മുറിവിന് തുന്നലിട്ടു. ഒരു യാത്രികന് നട്ടെല്ലിനു പരിക്കേറ്റതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഭീതിതമായ സാഹചര്യമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടമൊഴിവായി. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.

spot_img

Related news

ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന്...

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്....

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ്...

എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന...

രത്തൻ ടാറ്റ അന്തരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86)...