ഓട്ടോ- ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ സമര്‍പ്പിച്ചതായി ഗതാഗതമന്ത്രി

തിരുവനന്തപുരം: ഓട്ടോ– ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ സമര്‍പ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോറിക്ഷ മിനിമം നിരക്ക് ഒന്നരക്കിലോമീറ്ററിന് 25 രൂപ എന്നത് 30 രൂപയായി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. കിലോമീറ്റര്‍ നിരക്ക് 12ല്‍നിന്ന് 15 ആക്കണം. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50 ശതമാനം അധികനിരക്കും രാത്രിയാത്രയില്‍ നഗരപരിധിയില്‍ 50 ശതമാനം അധികനിരക്കും നിലനിര്‍ത്തണം. വെയ്റ്റിങ് ചാര്‍ജ് 15 മിനിറ്റിന് 10 രൂപ തുടരാം.

1500 സിസിയില്‍ താഴെയുള്ള ടാക്സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് 175 രൂപയില്‍നിന്ന് 210 ആയും കിലോമീറ്റര്‍ ചാര്‍ജ് 15 രൂപയില്‍നിന്ന് 18 ആയും 1500 സിസിയില്‍ അധികമുള്ളവയ്ക്ക് മിനിമം ചാര്‍ജ് 200 രൂപയില്‍നിന്ന് 240 രൂപയായും കിലോമീറ്ററിന് 17ല്‍ നിന്ന് 20 ആയും വര്‍ധിപ്പിക്കണം. വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്.

spot_img

Related news

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...