‘റൗഡി ബേബി’ പാട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ‘അറബിക് കുത്ത്’

12 ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കി വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’.ഇതോടെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യന്‍ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോര്‍ഡ്ഈ പാട്ട് സ്വന്തമാക്കി. ധനുഷ്‌സായ് പല്ലവി താരജോടികളുടെ ‘റൗഡി ബേബി’ പാട്ടിന്റെ റെക്കോര്‍ഡ് ആണ് ‘അറബിക് കുത്ത്’ തകര്‍ത്തത്.അറബിക് ശൈലിയില്‍ തമിഴ് ചേര്‍ത്തൊരുക്കിയഗാനമാണ് ‘അറബിക് കുത്ത്’. അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കിയ പാട്ടിന് നടന്‍ ശിവകാര്‍ത്തികേയന്‍ വരികള്‍ കുറിച്ചു. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പാട്ട് വൈറല്‍ ആയതോടെ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പാട്ടിനൊപ്പം ചുവടുവച്ചു രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.

Related news

മലയാളത്തിന്റെ ബഹുമുഖ പ്രതിഭയ്ക്ക് ഓർമപ്പൂക്കൾ; ആർ. നരേന്ദ്രപ്രസാദ് ഓർമയായിട്ട് 23 വർഷം

മലയാള സിനിമയിലും നാടകത്തിലും സാഹിത്യലോകത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യപ്രതിഭ ആർ....

ദുൽഖറിന്റെ ‘ഐ ആം ഗെയിം’ പുതിയ ഗാനം പുറത്ത്; ‘കളി ആരംഭം’ എത്തി

കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ഐ...

ആഗോള ബോക്സ് ഓഫീസിൽ തരംതീർത്ത് ‘ജയിലർ 2’; വൻ കുതിപ്പ്

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ കേരളത്തിൽ വൻ...

സൂര്യയുടെ ‘സീൻ’; നസ്‌ലന്റെ ക്യാരക്ടർ ടീസർ പുറത്ത്

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന തമിഴ് ചിത്രം...

സെൻസറിങ്ങ് പൂർത്തിയായി; നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ നവംബർ 5ന് തിയേറ്ററുകളിലേക്ക്

ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം...