ക്രിസ്മസ്, പുതുവത്സര യാത്രാ ക്ലേശത്തിന് പരിഹാരമായി കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

എറണാകുളം: ക്രിസ്മസ്, പുതുവത്സര യാത്രാ ക്ലേശത്തിന് പരിഹാരമായി കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു.ഡിസംബര്‍ 22 മുതല്‍ ജനുവരി 2 വരെയാണ് സര്‍വീസുകള്‍. ദക്ഷിണ റെയില്‍വേ 17 സ്‌പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്. മറ്റ് സോണുകളില്‍ നിന്നുള്ള 34 സ്‌പെഷ്യല്‍ ട്രെയിനുകളും കേരളത്തിലേക്ക് സര്‍വീസ് നടത്തും.

ആകെ 51 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷന്‍ ചെന്നൈ, ചെന്നൈ എഗ്മോര്‍, കൊല്ലം, എറണാകുളം ജംഗ്ക്ഷന്‍വേളാങ്കണി, എറണാകുളം ജംഗ്ക്ഷന്‍ താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകള്‍. അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ടിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികളടക്കം ബുദ്ധിമുട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുക.

spot_img

Related news

പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക...

നാലുവര്‍ഷ ബിരുദം: കരട് പാഠ്യപദ്ധതി അന്തിമരൂപം ഒരാഴ്ചക്കകം

തിരുവനന്തപുരം: നാലുവര്‍ഷത്തില്‍ ഹോണററി ബിരുദം നേടുന്നതടക്കമുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമരൂപം...

ഹോട്ടല്‍ പാഴ്‌സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എത്രസമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കണമെന്ന്...

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് പിക്കപ്പ് വാൻ ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് താടിപ്പടിയിൽ പിക്കപ്പ് ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു.ചങ്ങരംകുളം...

മനു എസ് പിള്ളയ്ക്ക്  പിഎച്ച്ഡി

തിരുവനന്തപുരം: ചരിത്രക്കാരനും എഴുത്തുക്കാരനുമായ മനു എസ് പിള്ളയ്ക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ബന്ധുത്വത്തെ...

LEAVE A REPLY

Please enter your comment!
Please enter your name here