വളാഞ്ചേരി കോട്ടപ്പുറത്ത് വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 50.69 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരൂര്‍ മോട്ടോര്‍ ആക്സിഡന്റ്ക്ലെയിംസ് ട്രബൂണല്‍ ജഡ്ജി എന്‍.ആര്‍ കൃഷ്ണകുമാര്‍ വിധിച്ചു.2017 ജനുവരി 25ന് വൈകീട്ടായിരുന്നു അപകടം നടന്നത്. വാഹനാപകടത്തില്‍ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 50,69,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു.വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ഗസ്റ്റ് ലക്ചററായിരുന്ന വളാഞ്ചേരി സ്വദേശി പ്രിമയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ തിരൂര്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി വിധിച്ചത്. 2017 ജനുവരി 25-ന് വൈകീട്ട് ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ പോകുമ്പോള്‍ വളാഞ്ചേരി കോട്ടപ്പുറം സ്‌കൂളിന് മുന്‍പില്‍വെച്ച് ഗുഡ്സ് വാഹനം തട്ടിയാണ് പരിക്കേറ്റിരുന്നത്. പെരിന്തല്‍മണ്ണ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.ഹരജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ ജെ പി ഗോപാലകൃഷ്ണപിള്ളയും വി.കെ വാസുദേവനുമാണ്ഹാജരായത്.