ആലുവയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലം കുറ്റക്കാരന്‍, ശിക്ഷാ വിധി വ്യാഴാഴ്ച

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ ചുമത്തിയ എല്ലാ വകുപ്പുകളിലും പ്രതി കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എറണാകുളം പ്രത്യേക പോക്‌സോ കോടതിയുടേതാണ് വിധി. പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

16 വകുപ്പുകളാണ് അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയത്.

പ്രതിയുടെ മാനസാന്തര സാധ്യത പരിശോധിക്കണം എന്ന് പ്രതിഭാഗം വാദിച്ചു. 100 ദിവസത്തില്‍ താഴെ ആയതിനാല്‍ പ്രസ്തുത റിപ്പോര്‍ട്ട് ആവശ്യമില്ല എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിക്ക് ഒരു മാനസിക പ്രശ്‌നവും ഇല്ല. നൂറ് ദിവസവും പ്രതിയില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. പ്രതി ജയിലിലായിരുന്ന നൂറുദിവസത്തെ മാനസികാരോഗ്യ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു മാനസാന്തരവും പ്രതിയുടെ ഭാ?ഗത്തുണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് കേസിലെ ശിക്ഷാവിധി നവംബര്‍ ഒന്‍പതിന് പ്രസ്താവിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.

അസഫാക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സര്‍ക്കാരടക്കം എല്ലാവരും ഒപ്പം നിന്നു എന്നും കുടുംബം പ്രതികരിച്ചു. കോടതി വിധിയില്‍ സന്തോഷമെന്നും പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സര്‍ക്കാരിനും പൊലീസിനും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.

spot_img

Related news

കിണറ്റില്‍ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കള്‍ പിടിയില്‍

വളയം: കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കള്‍. സംഭവത്തില്‍...

ഇന്‍സ്റ്റഗ്രാം വഴി പരിചയം പതിനഞ്ചുകാരിക്ക് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍...

ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു. ഇന്നലെ രാത്രിയിലായിരുന്നു...

മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍...

നീലഗിരി യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വച്ചാല്‍ 10,000 പിഴ

എടക്കര: നീലഗിരിയിലേക്കുള്ള യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുന്നതായി കണ്ടാല്‍...