മകളെ പീഡിപ്പിച്ചയാള്‍ക്ക് 44 വര്‍ഷം കഠിന തടവ്

മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാള്‍ക്ക് 44 വര്‍ഷം കഠിന തടവും അഞ്ചു ലക്ഷം പിഴയും ശിക്ഷ. അരീക്കോട് കീഴുപറമ്പ് സ്വദേശിയെയാണ് മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
പോക്‌സോ ആക്ട് പ്രകാരം 30 വര്‍ഷം കഠിന തടവ്, മൂന്ന് ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷത്തെ അധിക കഠിന തടവ്, തടഞ്ഞുവച്ചതിന് ആറുമാസം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. പോക്‌സോ ആക്ടിലെതന്നെ 9(എല്‍), 9(എന്‍) എന്നീ വകുപ്പുകളിലും ഏഴു വര്‍ഷംവീതം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. പ്രതി പിഴയടയ്ക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നല്‍കണമെന്നും ജഡ്ജി എസ് രശ്മി വിധിച്ചു.
കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി. 15 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളും രണ്ട് തൊണ്ടിമുതലും ഹാജരാക്കി. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയംമുതല്‍ 2022 നവംബര്‍ 16വരെ പലതവണ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

ഞലമറ ാീൃല: വേേു:െ//ംംം.റലവെമയവശാമിശ.രീാ/ിലം/െസലൃമഹമ/ിലംെ24062023/1099935

spot_img

Related news

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും...

‘ഡിസീസ് എക്‌സ്’ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകം, 50 മില്യണ്‍ പേരുടെ ജീവനെടുക്കും

കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകമായ മഹാമാരിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന....

സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യത; മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത

സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

ലീഗ് എം പിമാര്‍ക്കെതിരെ കെ ടി ജലീൽ; ഇ ഡിയെ പേടിച്ച് മിണ്ടുന്നില്ലെന്ന് ആരോപണം

മുസ്ലിം ലീഗ് എം പിമാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍...

ഇന്ത്യയിലെയും യു.കെയിലെയും നിക്ഷേപ സാധ്യതകള്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശ്രദ്ധേയമായി മലയാളി ശബ്ദം

യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത്...

LEAVE A REPLY

Please enter your comment!
Please enter your name here