പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാലുപേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മറ്റത്തൂര്‍ തൊടുകുത്തുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (32), മലപ്പുറം ആലത്തൂര്‍പടി സ്വദേശി ഷംസുദ്ദീന്‍ (37), മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍ (46), മഞ്ചേരി നറുകര സ്വദേശി രാജീവ് (48) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തത്. മുഹമ്മദ് ഇഖ്ബാല്‍ കുട്ടിയെ പീഡിപ്പിച്ചതിന് പുറമെ ലഹരിവസ്തുക്കള്‍ നല്‍കിയതായും വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ എടുപ്പിച്ചതായും പരാതിയുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുഹമ്മദ് ഇഖ്ബാലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.