പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി 32 കാരി അധ്യാപികയ്ക്ക് പ്രണയം ; ഒളിച്ചോട്ടം; പോക്‌സോ കേസില്‍ അറസ്റ്റ്

ചെന്നൈയില്‍ പ്രായപൂര്‍ത്തിയാക്കാത്ത ആണ്‍കുട്ടിയുമായി ഒളിച്ചോടിയ അധ്യാപികയെ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ 32 കാരി ഹെപ്‌സിബയാണ് അറസ്റ്റിലായത്. ഇവര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. 17 കാരനായ വിദ്യാര്‍ത്ഥിയുമായി ഇവര്‍ പ്രണയത്തിലായിരുന്നതായി പോലീസ് പറയുന്നു.

17 കാരനെ കാണ്‍മാനില്ലായെന്ന പരാതിയില്‍പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നതായും ഒളിച്ചോടിയതായും പോലീസുകാര്‍ക്കും വീട്ടുകാര്‍ക്കുംമനസ്സിലാകുന്നത്. രാവിലെ സ്‌കൂളില്‍ പോയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയും അന്നേ ദിവസം സ്‌കൂളില്‍ എത്തിയട്ടില്ലായെന്ന് കണ്ടെത്തുകയായിരുന്നു. ഇരുവരുടെ മൊബൈല്‍ നെറ്റ്വര്‍ക്ക് പരിശോധിച്ച് അവിടെ എത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാല്‍ ഞങ്ങള്‍ വിനോദയാത്ര വന്നതായിരുന്നുവെന്നും നേരത്തെ പ്ലാന്‍ ചെയ്തിരുന്നുവെന്നും മറ്റൊരു ബന്ധവും വിദ്യാര്‍ത്ഥിയുമായി ഇല്ലായെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് അധ്യാപികക്കെതിരെ പോലീസ് പോക്‌സോ കേസെടുക്കുകയായിരുന്നു.

spot_img

Related news

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്ഥാന്റെ സ്ഥിരീകരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയോട് വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങള്‍ ഇന്ത്യ...

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും;  റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ചാണ് നിർമാണം

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. കോർപ്പറേറ്റ്, സൈനിക ഉപയോഗത്തിനായി...

രാജ്യത്തെ സെന്‍സസ് രണ്ട് ഘട്ടമായി; 2027 മാര്‍ച്ചിൽ തുടക്കം

സെന്‍സസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ...

അഹമ്മദാബാദ് വിമാന ദുരന്തം; വിദഗ്ധ സംഘം സ്ഥലത്തെത്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ യുഎസ്, യുകെ വിദഗ്ധ സംഘവും അഹമ്മദാബാദില്‍ എത്തി....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്; കൂടുതല്‍ കേസുകള്‍ കേരളത്തിൽ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ്...