ജൂലൈ മാസത്തിലെ 3 ശനിയാഴ്ചകള്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരു അധ്യായന വര്‍ഷത്തില്‍ നിശ്ചിത പ്രവൃത്തി ദിനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ചകളിലും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ജൂലൈയിലെ ആദ്യ ശനിയാഴ്ചയായ ഇന്ന് പ്രവൃത്തി ദിനമാണ്.
ജൂലൈ ഒന്നിന് പുറമേ, ജൂലൈ 22, 29 തീയതികളിലെ ശനിയാഴ്ചകളില്‍ കൂടി പ്രവൃത്തി ദിനമാണ്. ഈ ദിവസങ്ങളില്‍ പത്താം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് ഉണ്ടാകും. ഈ മാസം 17ന് കര്‍ക്കിടക വാവിന്റെയും, 28ന് മുഹറത്തിന്റെയും അവധി പ്രമാണിച്ചാണ് 22നും, 29നും പ്രവൃത്തി ദിനമായി നിശ്ചയിച്ചിരിക്കുന്നത്.