മഞ്ചേരിയില്‍ 3മാസം പ്രായമായ കുഞ്ഞ് ബക്കറ്റില്‍ മരിച്ച നിലയില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ അമ്മയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്‍പ്പറ്റക്കടുത്ത് ഒളമതിലിലാണ് ദാരുണമായ സംഭവം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒളമതിലില്‍ സ്വദേശിനി മിനി (42), ഇവരുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവരാണ് മരിച്ചത്.

മിനിയുടെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ആരെയും കുറ്റപ്പെടുത്തേണ്ടെന്നും താന്‍ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോവുകയാണെന്നുമാണ് കുറിപ്പിലുള്ളതെന്നും പൊലീസ് പറഞ്ഞു. മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്റെ വീട്.

കുഞ്ഞിനെ ബാത്ത്‌റൂമിലെ ബക്കറ്റിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മിനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

spot_img

Related news

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...