വിവാഹപ്പന്തല്‍ പൊളിക്കുന്നതിനിടെ 3 അതിഥിത്തൊഴിലാളികള്‍ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ കണിച്ചുകുളങ്ങര വിവാഹപ്പന്തല്‍ പൊളിക്കുന്നതിനിടെ 11 കെവി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് മൂന്ന് അതിഥിത്തൊഴിലാളികള്‍ തല്‍ക്ഷണം മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന് കണിച്ചുകുളങ്ങരയിലെ വീട്ടുവളപ്പില്‍ ഒരുക്കിയ പന്തല്‍ പൊളിക്കുന്നതിനിടെ വെള്ളി വൈകിട്ട് 6.30നാണ് സംഭവം.

തിരുവനന്തപുരം ‘ഡെക്കറേഷന്‍’ എന്ന സ്ഥാപനത്തിലെ തൊഴിലാളികളും ബിഹാര്‍ സ്വദേശികളുമായ ആദിത്യന്‍, കാശി റാം, ബംഗാള്‍ സ്വദേശി ധനഞ്ജയന്‍ എന്നിവരാണ് മരിച്ചത്. ബിഹാര്‍ സ്വദേശികളായ ജാദുലാല്‍, അനൂപ്, അജയന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പന്തലിന്റെ മുകള്‍ഭാഗം പൊളിക്കുന്നതിനായി ടയറുകളുള്ള ഇരുമ്പുകുതിര ഉരുട്ടിക്കൊണ്ടുവരുന്നതിനിടെ 11 കെവി ലൈനില്‍ തട്ടുകയായിരുന്നു. പരിക്കേറ്റവരെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കെവിഎം ആശുപത്രി മോര്‍ച്ചറിയില്‍.

എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമാണ് തുഷാര്‍ വെള്ളാപ്പള്ളി. ആഗസ്ത് 28 ന് കൊച്ചിയിലായിരുന്നു ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം.

spot_img

Related news

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക...

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...