തേഞ്ഞിപ്പലം: രഞ്ജു കളരിപ്പുരക്കലെഴുതിയ കഥയെ ആസ്പദമാക്കി ശരത് രേവതി സംവിധാനം ചെയ്ത അമേച്വര്‍ നാടകം ‘1947 നോട്ട് ഔട്ട്’ ഒക്ടോബര്‍ 29 ന് വൈകിട്ട് ആറരയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പാലക്കാട് അത് ലറ്റ് കായിക നാടകവേദി അരങ്ങിലെത്തിക്കുന്ന നാടകപ്രദര്‍ശനം റാംപ് അപ്പ് , കമൂറ ആര്‍ട്ട് കമ്യൂണിറ്റി , ഓപ്പന്‍ സൊസൈറ്റി കൂട്ടായ്മ എന്നിവരുടെ സഹകരണതോടെയാണ് നാടകം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം ആണെന്ന് സംഘാടകര്‍ അറിയിച്ചു.
