കാസര്‍ഗോഡ് : ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ച സംഭവത്തില്‍ ഐഡിയല്‍ കൂള്‍ ബാറിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് കൂള്‍ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂള്‍ ബാറിന്റെ ആവശ്യങ്ങള്‍ക്കായി മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനും ആക്രമികള്‍ തീ വച്ച് നശിപ്പിച്ചു. കല്ലേറില്‍ കൂള്‍ബാറിന്റെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, വിദേശത്തുള്ള ഐഡിയല്‍ കൂള്‍ബാര്‍ ഉടമയെ വിളിച്ചുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനാണ് നടപടി.
അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചു.