പേരക്ക മോഷ്ടിച്ചെന്നാരോപിച്ച്‌ 12 വയസ്സുകാരന് ക്രൂരമര്‍ദനം


പെരിന്തല്‍മണ്ണ: മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂരമര്‍ദനം. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് മര്‍ദനം. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മര്‍ദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

spot_img

Related news

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍...