10 വയസ്സുകാരന് പീഡനം: പൂജാരിക്ക് 111 വര്‍ഷം തടവ്

ചേര്‍ത്തലയില്‍ 10 വയസുകാരനോട് ലൈംഗികാതിക്രമം കാട്ടിയ പൂജാരിക്ക് 111 വര്‍ഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. പാണാവള്ളി പൂച്ചാക്കല്‍ വൈറ്റിലശേരി രാജേഷിനെ(42)യാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

2020 ഡിസംബര്‍ 30ന് പൂച്ചാക്കല്‍ പൊലീസ് രജിസ്റ്റര്‍ചെയ്തതാണ് കേസ്. മണപ്പുറത്തിനടുത്തെ ക്ഷേത്രപൂജാരിയായിരുന്നു രാജേഷ്. പൂജാവിധി പഠിക്കാനെത്തിയ കുട്ടിയെ ശാന്തിമഠത്തില്‍വച്ച് രാത്രി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പുലര്‍ച്ചെയിലെ പൂജയ്ക്ക് സഹായിക്കാനെന്ന വ്യാജേന കുട്ടിയുടെ അച്ഛന്റെ അനുമതിവാങ്ങി കുട്ടിയെയും ആറുവയസുകാരനെയും രാത്രി ശാന്തിമഠത്തില്‍ താമസിപ്പിച്ചു. ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ ഉറക്കമുണര്‍ന്ന കുട്ടി എതിര്‍ത്തപ്പോള്‍ പ്രതി കുട്ടിയുടെ നെഞ്ചിനടിക്കുകയും ചുണ്ടില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയുംചെയ്തു. കൂടെയുള്ള ആറുവയസുകാരനെ മൂത്രമൊഴിപ്പിച്ച് കിടത്താനെത്തിയ അച്ഛനാണ് കരയുന്ന ബാലനെ കണ്ടത്.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ 23 സാക്ഷികളെയും വിസ്തരിച്ചു. ആറുവയസുകാരന്റെ മൊഴി കേസില്‍ നിര്‍ണായകമായി. രജിസ്റ്റര്‍ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതും പ്രത്യേകതയായി.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍മതി. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ ആറുവര്‍ഷത്തെ അധികശിക്ഷ അനുഭവിക്കണം. ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി സ്ഥാപിച്ചശേഷം ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് ഈ കേസിലേത്.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...