പത്തോളം ‘ന്യൂജെന്‍’ ഗായകര്‍ ലഹരിയുടെ പിടിയില്‍; മുടിയുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും

നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പത്തിലധികം പുതുതലമുറ ഗായകരെ നിരീക്ഷിച്ച് എക്‌സൈസ്. ഇവര്‍ പരിപാടികളുടെ മറവില്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

പരിപാടികള്‍ക്ക് മുന്‍പും ശേഷവും ചില ന്യൂജന്‍ ഗായകര്‍ രാസലഹരി ഉള്‍പ്പെടെ ഉപയോഗിക്കുന്നുവെന്നും മറ്റുള്ളവര്‍ക്ക് ലഹരി ഉപയോഗിക്കാന്‍ അവസരമുണ്ടാക്കി നല്‍കുന്നുവെന്നുമാണ് എക്‌സൈസിന് ലഭിച്ച വിവരം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പത്തോളം ഗായകരെ പ്രത്യേകം നിരീക്ഷിക്കാനാണ് എക്‌സൈസിന്റെ നീക്കം.

പല ഗായകര്‍ക്കും അമിത ലഹരി ഉപയോഗം മൂലം പണം വാങ്ങിയേറ്റെടുത്ത പരിപാടി മുഴുവനാക്കാന്‍ പോലും കഴിയുന്നില്ലെന്നും പ്രാഥമിക പരിശോധനയില്‍ എക്‌സൈസ് കണ്ടെത്തി. ശരിക്ക് പാടാനോ പെര്‍ഫോം ചെയ്യാനോ പലര്‍ക്കും കഴിയുന്നില്ല. പരിപാടി പകുതിവച്ച് നിര്‍ത്തി മടങ്ങേണ്ടതായി വരുന്നു. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഗായകരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഇവരുടെ മുടിയുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിക്കും.

spot_img

Related news

ബാക്ക് ടു സ്‌കൂള്‍, കുട്ടികള്‍ക്ക് വേണം കരുതല്‍

മഴക്കാലം രോഗങ്ങളുടേയും കാലമാണ്. ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഉറപ്പ് രോഗപ്രതിരോധ ശേഷി...

കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ 24 വയസുള്ള യുവതി മരിച്ചു. നിലവില്‍...

നിലമ്പൂര്‍ മത്സരിക്കാന്‍ അന്‍വറും; മത്സരിക്കാന്‍ തൃണമൂലിന്റെ അനുമതി, പാര്‍ട്ടി ചിഹ്നവും അനുവദിച്ചു

മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ്...

ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; കശാപ്പുശാലയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊന്ന ഭർത്താവിന് വധശിക്ഷ

മലപ്പുറം: പരപുരുഷബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പരപ്പനങ്ങാടി നെടുവ...

‘വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരില്‍ മത്സരിക്കില്ല’: പി.വി അന്‍വര്‍

വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന് പി.വി അൻവർ. താനെന്തും അംഗീകരിക്കുമെന്ന്...