വിസ്മയ കൊല്ലപ്പെട്ട കേസില്‍ മേയ് 23ന് വിധിപറയും

കൊല്ലം: ഭര്‍ത്തൃവീട്ടില്‍ വിസ്മയ കൊല്ലപ്പെട്ട കേസില്‍ മേയ് 23ന് വിധിപറയും . കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിപറയുക.

ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ(24) ആത്മഹത്യചെയ്തുവെന്നാണ് കേസ്. 2021 ജൂണ്‍ 21ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് കിരണ്‍കുമാറിന് വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ കാറ് ഇഷ്ടപ്പെട്ടിരുന്നില്ല. കൂടാതെ നല്‍കാമെന്നേറ്റ സ്വര്‍ണം ലഭിക്കാത്തതിലും ദേഷ്യമുണ്ടായിരുന്നു.

2020 മെയ് 30നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയെ മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. നിലമേല്‍ കൈതോട് കെകെഎംപി ഹൗസില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകളാണ് വിസ്മയ. വിസ്മയയുടെ വീട്ടിലെത്തിയ കിരണ്‍, സ്ത്രീധനമായി കിട്ടിയ കാറിന്റെ പേരില്‍ വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞതിനും സഹോദരനെ മര്‍ദിച്ചതിനും ചടയമംഗലം എസ്ഐയെ ഭീഷണിപ്പെടുത്തിയതിനും തെളിവുകളുണ്ട്.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...