മലപ്പുറത്ത് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവം; യുവതികളുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും

മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ വെച്ച് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതികളുടെ മൊഴി ഇന്ന് പൊലീസ് വീണ്ടും രേഖപ്പെടുത്തും. കരിങ്കലത്താണി സ്വദേശനികളായ അസ്ന കെ അസീസ്, ഹംന കെ അസീസ് എന്നിവരുടെ മൊഴിയാണ് പൊലീസ് വീട്ടില്‍ എത്തി രേഖപ്പെടുത്തുക. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി യുവതികള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തേഞ്ഞിപ്പാലം പൊലീസ് ഇന്ന് വീണ്ടും പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്നത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതിയായ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് യുവതികളുടെ അവശ്യം. ഇതു സംബന്ധിച്ച് യുവതികള്‍ വനിതാ കമ്മീഷനിലും പൊലീസ് വീഴ്ച്ചകള്‍ ചൂണ്ടിക്കാണ്ടി ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭ്യമായിട്ടുണ്ടെന്നും കേസ് ഒതുക്കി തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസ് മനപൂര്‍വ്വം ദൃശ്യങ്ങള്‍ പുറത്തു വിടാതെ സൂക്ഷിച്ചതാണെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കുമെന്ന് തിരൂരങ്ങാടി ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു.

spot_img

Related news

നിലമ്പൂരിൽ മോഷ്ടിച്ച മാല യുവതി വിഴുങ്ങി; വീണ്ടെടുക്കാൻ കാത്തിരുന്ന് പൊലീസ്

മലപ്പുറം: നിലമ്പൂരിൽ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നിലമ്പൂർ...

സർവീസ് റോഡില്ല, പണി പാതിവഴിയിൽ; എന്നിട്ടും ടോൾ! വെട്ടിച്ചിറ ടോൾ പ്ലാസയിലേക്ക് നാളെ എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച്

വെട്ടിച്ചിറ ടോൾ പ്ലാസയിയിലെ നിയമവിരുദ്ധ ടോൾ പിരിവ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ...

ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്: തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ...

വേർപാടിന്റെ നോവ് മാറുന്നതിന് മുൻപേ വീണ്ടും ദുരന്തം; പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു. പെരിന്തൽമണ്ണ...