ഓണക്കിറ്റ് വിതരണം ഇന്ന് ഉച്ചയോടെയെന്ന് ഭക്ഷ്യവകുപ്പ്; മുഴുവന്‍ റേഷന്‍ കടകളിലും കിറ്റ് എത്തിക്കാനുള്ള ശ്രമം ഊര്‍ജിതം

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ഉച്ചയോടെ മാത്രമെ തുടങ്ങാനാകുവെന്ന് ഭക്ഷ്യവകുപ്പ്. മുഴുവന്‍ റേഷന്‍ കടകളിലും കിറ്റ് എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുകയാണ്. കിറ്റിലെ എല്ലാ ഉല്‍പന്നങ്ങളും ഉള്‍പ്പെടുത്തിയതിന് ശേഷം ഉച്ചയോടെ റേഷന്‍കടകളില്‍ എത്തിച്ച് വിതരണം നടത്താനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആലോചന.

മില്‍മയുടെ ഉല്‍പന്നങ്ങളുടെ കുറവാണ് കിറ്റ് വിതരണം സമയബന്ധിതമായി നടത്തുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണം. സാധനങ്ങള്‍ ഉടന്‍ എത്തിക്കാമെന്ന് മില്‍മ സര്‍ക്കാറിനെ അറിയിച്ചു. തിങ്കളാഴ്ചക്ക് മുമ്പ് അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും കിറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി.

തുണിസഞ്ചിയടക്കം പതിനാലിന സാധനങ്ങള്‍ അടങ്ങുന്നതാണ് സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഓണക്കിറ്റ്. മഞ്ഞകാര്‍ഡുകാര്‍ക്ക് അതാത് റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാം. എന്തെങ്കിലും അസൗകര്യമുള്ളവര്‍ക്ക് മാത്രം ഏതെങ്കിലും റേഷന്‍ കടയില്‍ നിന്ന് വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഇത്തവണ 5,87,691 മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 പേര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുന്നത്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...