പാലക്കാട്: എലപ്പുള്ളിയില്‍ പിതാവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റും എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ
എലപ്പുള്ളി കുത്തിയതോട് സ്വദേശി സുബൈറി (44)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ എലപ്പുള്ളി പള്ളിക്ക് സമീപം രണ്ട് കാറുകളിലായെത്തിയ ആര്‍എസ്എസ് സംഘം ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കറിന് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റിട്ടുണ്ട്.
ആര്‍.എസ്.എസ് ബി.ജെ.പി സംഘമാണ് കൊലപാതകത്തിന്
പിന്നിലെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ആരോപിച്ചു. എലപ്പുള്ളിയില്‍ വ്യാപാരിയാണ് സുബൈര്‍.
