യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ആണ് നീക്കം ചെയ്തത്. നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യൂട്യൂബിന് കത്ത് നല്‍കിയിരുന്നു. നിയമ ലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകള്‍ ആണ് നീക്കം ചെയ്തത്.

സഞ്ജുവിന്റെ െ്രെഡവിംഗ് ലൈസന്‍സ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടര്‍ന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവില്‍ പറയുന്നു

spot_img

Related news

ആശങ്കയായി പേവിഷ മരണങ്ങള്‍; അഞ്ച് മാസത്തിനിടെ പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ...

’39 വർഷം മുമ്പ് താൻ ഒരാളെ കൊന്നു’; വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം, പ്രതി മുഹമ്മദലി റിമാൻഡിൽ

39 വര്‍ഷം മുന്‍പ് താന്‍ കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതത്തില്‍ അന്വേഷണം...