39 വര്‍ഷം മുന്‍പ് താന്‍ കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി തിരുവമ്പാടി പൊലീസ്. മലപ്പുറം വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ താന്‍ കൊന്നതാണെന്നാണ് മുഹമ്മദലിയുടെ കുറ്റസമ്മതം. ശാരീരികമായി ഉപദ്രവിച്ചപ്പോള്‍ ചവിട്ടിയതാണെന്നും കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. ആ ആള്‍ തോട്ടില്‍ വീണു. രണ്ടു ദിവസം കഴിഞ്ഞ് മുഹമ്മദലി അറിയുന്നത് ഇയാള്‍ മരിച്ചു എന്നാണ്.
പിന്നീട് മുഹമ്മദലി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഈ സംഭവത്തില്‍ 39 വര്‍ഷത്തിനിപ്പുറം കുറ്റസമ്മത മൊഴി നല്‍കിയിരിക്കുകയാണ് മുഹമ്മദലി. മകന്‍ മരിച്ചതിന്റെ സങ്കടത്തിലാണ് ഇപ്പോള്‍ ഇത്തരത്തില്‍ മൊഴി നല്‍കിയത്.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ വേങ്ങര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവമ്പാടി പൊലീസിന് കൈമാറുകയായിരുന്നു. കൂടരഞ്ഞിയിലെ തോട്ടിനടുത്ത് തെളിവെടുപ്പ് നടത്തി, അന്ന് ഒരാള്‍ തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. പക്ഷേ ഇതുവരെയും ആ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളം കയറി മരിച്ചതാണ് വ്യക്തമാക്കുന്നത്.




