തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധസമരം നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍. ഇന്നലെ കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ് (28), കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍ (34) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്നാം പ്രതി സുനിത്ത് കുമാര്‍ ഒളിവിലാണ്.
മുഖ്യമന്ത്രിയെ വധിക്കണം എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ എത്തിയതെന്നാണ് എഫ്‌ഐആറിലെ ആരോപണം. നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ എന്ന് പറഞ്ഞ് ആക്രോശിച്ചെന്നും പ്രതിഷേധത്തില്‍ ?ഗൂഢാലോചനയുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. തടയാന്‍ ശ്രമിച്ച ഗണ്‍മാന്‍ അനില്‍കുമാറിനെ ഉപദ്രവിച്ചെന്നും എഫ്‌ഐആറിലുണ്ട്.
ഇവര്‍ക്കെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്.