മെയ് 23 മുതല്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം, ഒരേ സമയം 20,000 രൂപ വരെ; സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ട് ഉപയോഗിക്കാം

രാജ്യത്ത് വിതരണരംഗത്ത് മറ്റു മൂല്യങ്ങളിലുള്ള നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി വരുന്നത് വരെ ലക്ഷ്യമിട്ടാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചതെന്ന് റിസര്‍വ് ബാങ്ക്. 500, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. 2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം കൈവരിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതെന്നും റിസര്‍വ് ബാങ്കിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2017 മാര്‍ച്ചിന് മുന്‍പാണ് 2000 രൂപ നോട്ടുകളില്‍ 89 ശതമാനവും അച്ചടിച്ച് ഇറക്കിയത്. നാലുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് നോട്ടുകളുടെ കാലാവധി.  അങ്ങനെ നോക്കിയാല്‍ 2000 രൂപ നോട്ടുകളില്‍ 89 ശതമാനത്തിന്റെ കാലാവധിയും തീര്‍ന്നതായും റിസര്‍വ് ബാങ്ക് അറിയിച്ചു. 2018ല്‍ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് വിതരണത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 3.62 ലക്ഷം കോടി മൂല്യമായി താഴ്ന്നു. രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ 10.8 ശതമാനം മാത്രമാണിതെന്നും റിസര്‍വ് ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.

രാജ്യത്ത് വിനിമയത്തില്‍ നിന്ന്് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചെങ്കിലും നിലവില്‍ ഈ  നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ മാത്രമേ നോട്ടിന് പ്രാബല്യം ഉണ്ടാവുകയുള്ളൂ. 30നകം ബാങ്കുകളില്‍ എത്തി 2000 രൂപ നോട്ടുകള്‍ ജനം മാറ്റിയെടുക്കണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.

2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയായിരുന്നു 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. ബാങ്ക് ശാഖകളില്‍ പോയി നോട്ടുകള്‍ മാറാവുന്നതാണ്. ബാങ്കുകള്‍ 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. മെയ് 23 മുതല്‍ ഒരു ബാങ്കില്‍ നിന്ന് ഒരേസമയം 20000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാന്‍ സാധിക്കൂ. ആര്‍ബിഐയുടെ 19 റീജിണല്‍ ഓഫീസുകളിലും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യം ഒരുക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

spot_img

Related news

ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 6 മരണം,50 പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 6...

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ; കാർ മുങ്ങി യാത്രക്കാരി മരിച്ചു

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നഗരത്തിലെ അടിപ്പാതയിലുണ്ടായ...

ആസ്വാദകരെ ആവേശത്തിലാഴ്ത്തി മലൈ കോട്ടൈ വാലിപന്‍ ടീസര്‍ പുറത്ത്..

മലയാള സിനിമാ ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലൈ കോട്ടൈ വാലിപന്റെ ഡീസല്‍...

സംശയാസ്പദമായ ഇടപാടുകള്‍, അക്കൗണ്ട് ലോക്ക് ചെയ്തു’; ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ് 

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ പേരില്‍ വ്യാജ സന്ദേശം. സംശയാസ്പദമായ ഇടപാടുകള്‍...

LEAVE A REPLY

Please enter your comment!
Please enter your name here