വകുപ്പ് ഭരിക്കുന്നത് ആര്? അങ്കണവാടി പ്രവേശനോത്സവത്തിൽ വിതരണം ചെയ്ത കൈപ്പുസ്തകത്തിൽ മുൻമന്ത്രി വീണാ ജോർജിന്റെ ആശംസ!

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവും മന്ത്രിമാരും മാറിയിട്ടും വനിതാ ശിശു വികസന വകുപ്പ് അതൊന്നും അറിഞ്ഞ മട്ടില്ലെന്ന് ആക്ഷേപം. വകുപ്പ് തയ്യാറാക്കി അങ്കണവാടി കുട്ടികൾക്ക് വിതരണം ചെയ്ത കൈപ്പുസ്തകത്തിൽ ഇപ്പോഴും മുൻ മന്ത്രി വീണാ ജോർജിന്റെ ചിത്രവും ആശംസാ സന്ദേശവുമാണ് അച്ചടിച്ചിരിക്കുന്നത്. ‘അങ്കണപ്പൂമഴ’ എന്ന പേരിൽ പുറത്തിറക്കിയ പ്രവർത്തന പുസ്തകത്തിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുകയും ബിന്ദു കൃഷ്ണ വനിതാ ശിശുവികസന വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തിട്ടും, നിലവിലെ മന്ത്രിയുടെ ചിത്രമോ പേരോ പുസ്തകത്തിൽ ഒരിടത്തുമില്ല. ഇന്നലെ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിലാണ് കുട്ടികൾക്ക് ഈ പുസ്തകം വിതരണം ചെയ്തത്. ഇതോടെ, വകുപ്പിൽ ഭരണം മാറിയ വിവരം ഉദ്യോഗസ്ഥർ അറിഞ്ഞില്ലേ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പരിഹാസം ശക്തമാവുകയാണ്. മുൻ സർക്കാരിന്റെ കാലത്ത് അച്ചടിച്ചു വെച്ചിരുന്ന പുസ്തകങ്ങൾ യാതൊരുവിധ തിരുത്തലുകളും വരുത്താതെ അപ്പടി വിതരണം ചെയ്തതാണ് ഈ വിവാദത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. പുതിയ മന്ത്രി ചുമതലയേറ്റിട്ടും പുസ്തകത്തിലെ മന്ത്രിയുടെ സന്ദേശവും ചിത്രവും മാറ്റാൻ ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

spot_img

Related news

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ മാതാവ് ജനലിലൂടെ പുറത്തേക്ക്...

ആഭരണങ്ങൾ കാണാതായെന്ന പൊലീസ് വാദം തള്ളി ഭരണസമിതി; ‘വൈര നാമം’ ഉൾപ്പെടെ ലോക്കറിൽ ഭദ്രം!

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങൾ കാണാതായി എന്ന തരത്തിൽ പുറത്തുവന്ന...

കരച്ചിൽ നിർത്തിയില്ല, ചോറ് കൊടുക്കുന്നതിനിടെ തലയ്ക്കടിച്ചു; ഒന്നരവയസുകാരൻ അർഷിദിന്റെ ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലും പരിക്ക്!

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്....

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

വാടകഗർഭത്തിന് 6 ലക്ഷം, കരൾ നൽകിയാൽ 10 ലക്ഷം! എറണാകുളവും തൃശൂരും കേന്ദ്രീകരിച്ച് വൻ മാഫിയ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: കേരളത്തിൽ നിയമവിരുദ്ധ വാടകഗർഭ മാഫിയകളും അവയവക്കടത്ത് സംഘങ്ങളും വൻതോതിൽ സജീവമാണെന്ന്...