കരച്ചിൽ നിർത്തിയില്ല, ചോറ് കൊടുക്കുന്നതിനിടെ തലയ്ക്കടിച്ചു; ഒന്നരവയസുകാരൻ അർഷിദിന്റെ ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലും പരിക്ക്!

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞ് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. പിഞ്ചുകുഞ്ഞിന്റെ ശരീരത്തിൽ ആകെ 51 മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഇവയിൽ ഭൂരിഭാഗവും ദിവസങ്ങൾ പഴക്കമുള്ള മുറിവുകളാണ്. കുഞ്ഞിന്റെ എല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിന്റെ അടയാളങ്ങളും ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മർദ്ദനവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മെഡിക്കൽ നിഗമനം. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അഖിലയുടെ പങ്കാളി അഷ്കർ കുറ്റം സമ്മതിച്ചിട്ടുണ്ട്.

സംഭവദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും, കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിക്കുകയായിരുന്നു എന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. അടിയേറ്റയുടൻ കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടു. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പിന്നിൽ ശക്തമായ ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ദീർഘനാളായി ഇയാൾ കുഞ്ഞിനെ നിരന്തരം മർദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞത് അഷ്കറിന്റെ ആക്രമണത്തിലാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിൽ അമ്മ അഖിലയ്ക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. കുഞ്ഞിനെ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നു എന്നാണ് മുറിവുകളുടെ സ്വഭാവം വ്യക്തമാക്കുന്നത്. സംഭവദിവസം കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്കർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ അഷ്കർ കുഞ്ഞിനെ മർദ്ദിച്ചിരുന്നുവെന്ന് അമ്മ അഖില സമ്മതിച്ചിരുന്നു എന്ന അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിൽ പോയ സമയത്തായിരുന്നു സംഭവം. അഖിലയുടെ ആദ്യ ഭർത്താവ് അഖിൽ രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്. അന്ന് അഖില ഗർഭിണിയായിരുന്നു. ഭർതൃവീട്ടുകാരുമായി അകന്ന അഖില പിന്നീട് കുഞ്ഞ് ജനിച്ച ശേഷം മാറി താമസിക്കുകയും ഇതിനിടെ അഷ്കറിനെ പരിചയപ്പെട്ട് ഒന്നിച്ച് താമസം തുടങ്ങുകയുമായിരുന്നു. ആറ് മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ അഖില സ്വന്തം അമ്മ റീനയെ ഏൽപ്പിച്ചെങ്കിലും കുടുംബവഴക്കിനെ തുടർന്ന് റീന പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് കുഞ്ഞിനെ വീണ്ടും അഖിലയെ ഏൽപ്പിക്കുന്നത്. ഇതിന് ശേഷവും കുഞ്ഞിന് നേരെ മർദ്ദനമുണ്ടായെങ്കിലും ആരും പ്രതികരിച്ചില്ല. രണ്ടാഴ്ച മുൻപ് കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞ വിവരമറിഞ്ഞ് അഖിലിന്റെ പിതാവ് സുനിൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന സമവായ ചർച്ചയിൽ കുഞ്ഞിനെ അഖിലിന്റെ കുടുംബത്തിന് വിട്ടുനൽകാൻ തീരുമാനമായിരുന്നു. ഇതിനിടയിലാണ് കുഞ്ഞ് മരിക്കുന്നത്.

spot_img

Related news

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ മാതാവ് ജനലിലൂടെ പുറത്തേക്ക്...

ആഭരണങ്ങൾ കാണാതായെന്ന പൊലീസ് വാദം തള്ളി ഭരണസമിതി; ‘വൈര നാമം’ ഉൾപ്പെടെ ലോക്കറിൽ ഭദ്രം!

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങൾ കാണാതായി എന്ന തരത്തിൽ പുറത്തുവന്ന...

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

വാടകഗർഭത്തിന് 6 ലക്ഷം, കരൾ നൽകിയാൽ 10 ലക്ഷം! എറണാകുളവും തൃശൂരും കേന്ദ്രീകരിച്ച് വൻ മാഫിയ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: കേരളത്തിൽ നിയമവിരുദ്ധ വാടകഗർഭ മാഫിയകളും അവയവക്കടത്ത് സംഘങ്ങളും വൻതോതിൽ സജീവമാണെന്ന്...

എസ്‌ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദ്ദേശം; 43 ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പി.എസ്.സി സബ് ഇൻസ്പെക്ടർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ലിസ്റ്റിന്റെ കാലാവധി...