മാട്രിമോണിയൽ വഴി പരിചയം, വിവാഹവാഗ്ദാനം നൽകി പീഡനം; വെബ് ഡിസൈനർ കുടുങ്ങി

ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഫ്രീലാൻസ് വെബ് ഡിസൈനർ അറസ്റ്റിൽ. ചെന്നിത്തല തൃപ്പെരുന്തുറ ഏഴംവാക്കൽ വീട്ടിൽ രാഹുൽ ആണ് ആലപ്പുഴ സൗത്ത് പൊലീസിന്‍റെ പിടിയിലായത്. അരൂർ സ്വദേശിയായ യുവതിയുമായി ഇയാൾ മാട്രിമോണിയൽ പരസ്യം വഴിയാണ് പരിചയത്തിലാകുന്നത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കൂടുതൽ അടുക്കുകയും യുവതിയെ പലപ്രാവശ്യം ആലപ്പുഴയിൽ വിളിച്ചുവരുത്തി ടൗണിലും ബീച്ചിലും വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

പിന്നീട് യുവതിയെ വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറിയ പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. വിവരമറിഞ്ഞ് വീട്ടിൽ നിന്നും മുങ്ങിയ രാഹുലിനെ, ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. സൗത്ത് ഐഎസ്എച്ച്ഒ വി.എസ് വിനീഷിന്റെ നിർദേശാനുസരണം പ്രിൻസിപ്പൽ എസ്ഐ നെവിൻ ജോർജ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്ഐ മോഹൻ കുമാർ, എസ്‌സിപിഒ ശ്യാം ആർ, ആലപ്പുഴ ഡാൻസാഫ് ടീമിലെ സിദ്ദിഖുൾ റഹ്മാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

spot_img

Related news

തമിഴക വെട്രി കഴകത്തിന് കുരുക്ക്; ചെന്നൈയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് വിജയ്‌ക്കെതിരെ എഫ്‌ഐആർ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ...

കാമുകനൊപ്പം ജീവിക്കാൻ തടസ്സം ഭർത്താവ്; ഉറക്ക ഗുളിക നൽകി മയക്കി കഴുത്തറുത്തു, ക്രൂരത വിവരിച്ച് പൊലീസ്

ലക്നൗ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കൂട്ടാളികളും. ഉത്തർപ്രദേശിലെ അംറോഹയിലാണ്...

“മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ, കൂടെ ലീഗുണ്ടാകും”: നിലപാട് വ്യക്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് യുഡിഎഫിൽ അനൈക്യം ഇല്ലെന്ന് മുസ്ലീം ലീഗ്...

രാജ്യത്ത് കസ്റ്റഡി മരണങ്ങൾ കുതിച്ചുയരുന്നു: 74 ദിവസത്തിനിടെ 170 മരണം; ബിഹാർ ഒന്നാമത്!

രാജ്യത്ത് പൊലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന. ഈ വർഷം ഇതുവരെ...